സ്വകാര്യ ബസിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

Posted on: December 24, 2018 4:12 pm | Last updated: December 24, 2018 at 9:10 pm

എറണാകുളം: അങ്കമാലി എം.സി.റോഡില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അങ്കമാലി മേക്കാട് സ്വദേശി ഷിജിന്‍ (37), ഝാര്‍ഖണ്ഡ് സ്വദേശി അശോക് കുമാര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.