ശബരിമലയില്‍ അരങ്ങേറിയത് സര്‍ക്കാര്‍ നേതൃത്വത്തിലുള്ള നാടകം: പിഎസ് ശ്രീധരന്‍പിള്ള

Posted on: December 23, 2018 4:51 pm | Last updated: December 23, 2018 at 7:35 pm

കോട്ടയം: ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്ന നാടകമാണ് ഇന്ന് അരങ്ങേറിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇതിനെതിരെ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ചാണ് മനിതി സംഘം ശബരിമലയിലെത്തിയത്. ശബരിമലയിലെ ഈ നാടകത്തിന്റെ അടിവേരുകള്‍ എന്‍ഐഎ അന്വേഷിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയെ പോര്‍ക്കളമാക്കി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് സിപിഎം തമിഴ്‌നാട്ടില്‍നിന്നും ഹിന്ദുമത വിശ്വാസികള്‍ പോലുമല്ലാത്തവരെ ശബരിമലയിലെത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.