കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന് ; എട്ട് പേര്‍ സ്ഥാനമേല്‍ക്കും

Posted on: December 22, 2018 1:08 pm | Last updated: December 22, 2018 at 3:04 pm

ബെംഗളുരു: കര്‍ണാടകയില്‍ ഇന്ന് എട്ട് പേരെ ഉള്‍പ്പെടുത്തി എച്ച് ഡി കുമാര സ്വാമി മന്ത്രി സഭ വികസിപ്പിക്കും. മന്ത്രി സഭയില്‍നിന്നും നിലവിലുള്ള രണ്ട് പേരെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ മന്ത്രിമാര്‍ ഇന്ന് വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നിലവില്‍ എട്ട് ഒഴിവുകളുള്ളതില്‍ ആറെണ്ണം കോണ്‍ഗ്രസിനും രണ്ടെണ്ണം ജെഡിഎസിനും നല്‍കാന്‍ ധാരണയായിട്ടുണ്ട്. സതീഷ് ജാര്‍ക്കിഹോളി, എംബി പാട്ടീല്‍, സിഎസ് ശിവള്ളി, എംടിബി നാഗരാജ് , ഇ തുക്കാരാം, പിടി പരമേശ്വര്‍ നായിക് , റഹീം ഖാന്‍, ആര്‍ ബി തിമ്മപ്പൂര്‍ എന്നിവരാകും മന്ത്രിമാരെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകളെത്തുടര്‍ന്ന് രമേഷ് ജാര്‍ക്കിഹോളിയെ മന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കുമെന്നും സൂചനകളുണ്ട്. ആര്‍ ശങ്കറാകും മന്ത്രി സഭയില്‍നിന്നും പുറത്തുപോകുന്ന മറ്റൊരാള്‍