പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ആര്‍ജെഡി മുന്‍ എംഎല്‍എക്ക് ജീവപര്യന്തം

Posted on: December 22, 2018 12:28 pm | Last updated: December 22, 2018 at 1:48 pm

പാറ്റ്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബീഹാറിലെ ആര്‍ജെഡി മുന്‍ എംഎല്‍എക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. നവാഡയിലെ ആര്‍ജെഡി എംഎല്‍എയായ രാജ് ബല്ലഭിനെയാണ് പാറ്റ്‌നയിലെ പ്രാദേശിക കോടതി ശിക്ഷിച്ചിരിക്കുന്നത്. രാജ് ബല്ലഭിന് പുറമെ കൃത്യത്തിന് കൂട്ട് നിന്ന നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കും കോടതി തടവ് വിധിച്ചു. 2016ലാണ് കേസിനാസ്പദമായ സംഭവം.

പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കെടുത്ത ബന്ധുകൂടിയായ സുലേഖ കള്ളം പറഞ്ഞ് കുട്ടിയെ എംഎല്‍എയുടെ വസതിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ രാജ് ബല്ലഭും മറ്റ് രണ്ട് പേരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സംഭവമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. 2016 ഫെബ്രവരി 14ന് റാജ് ബല്ലഭിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. തുടര്‍ന്ന് നിയമസഭാംഗത്വവും നഷ്ടമായി.