എരഞ്ഞിപ്പാലം ജംഗ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു

Posted on: December 21, 2018 11:21 am | Last updated: December 21, 2018 at 11:21 am

കോഴിക്കോട്: എരഞ്ഞിപ്പാലം ജംഗ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. പൊട്ടിയ പൈപ്പില്‍നിന്നും ശക്തമായി വെള്ളം പുറത്തേക്ക് പ്രവഹിച്ചതോടെയാണ് റോഡ് തകര്‍ന്നത്. റോഡില്‍ ശക്തമായ ജലപ്രവാഹമുണ്ടായതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയുമുണ്ടായി.

പൈപ്പില്‍ മൂന്നിടത്ത് പൊട്ടലുണ്ടായതായി അധിക്യതര്‍ പറഞ്ഞു. സംഭവസ്ഥലം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു. റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ഇവിടെയുള്ള ഹൈമാസ്റ്റ് ലൈറ്റ് ഏത്‌നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. രാവിലെ ആറോടെയാണ് പൈപ്പ് പൊട്ടിയത്. പൈപ്പിലൂടെയുള്ള വെള്ളത്തിന്റെ സമ്മര്‍ദം കൂടിയതായി പൈപ്പ് പൊട്ടാന്‍ കാരണമായത്. ചോര്‍ച്ച താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.