യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു

Posted on: December 21, 2018 9:39 am | Last updated: December 21, 2018 at 12:44 pm

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു. സിറിയയില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി.

സഖ്യകക്ഷികളോടുള്ള സമീപനവും പ്രതിരോധ നയവും സംബന്ധിച്ച് തന്റെ വീക്ഷണം രാജിക്കത്തില്‍ മാറ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ സിറിയയില്‍നിന്നും പെട്ടെന്നു സൈന്യത്തെ പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. 2017 ജനുവരി 20നാണ് മാറ്റിസ് പ്രതിരോധ സെക്രട്ടറി സ്ഥാനമേറ്റെടുക്കുന്നത്.