പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അതിവേഗ ട്രെയിനിനു നേരെ കല്ലേറ്

Posted on: December 20, 2018 7:51 pm | Last updated: December 20, 2018 at 7:51 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അതിവേഗ ട്രെയിനിനു നേരെ പരീക്ഷണ ഓട്ടത്തിനിടെ കല്ലേറ്. ഡല്‍ഹിക്കും ആഗ്രക്കുമിടയില്‍ സര്‍വീസ് നടത്താനൊരുങ്ങുന്ന ട്രെയിന്‍ 18നു നേരെയാണ് കല്ലേറുണ്ടായത്. ഏറു കൊണ്ട് ട്രെയിനിന്റെ ജനല്‍ച്ചില്ല് പൊട്ടി. കല്ലെറിഞ്ഞയാളെ പിടികൂടാനായിട്ടില്ല.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ 18 റെയില്‍വേയുടെ ഏറ്റവും വേഗമേറിയ ട്രെയിനാണ്. 100 കോടി ചെലവിട്ട് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മിച്ച ഈ ട്രെയിന്‍ രാജ്യത്തെ എന്‍ജിനില്ലാത്ത ആദ്യ ട്രെയിന്‍ കൂടിയാണ്.