കൊച്ചിയില്‍ രണ്ട് കോടിയുടെ ലഹരിമരുന്നുമായി ചെന്നൈ സ്വദേശി പിടിയില്‍

Posted on: December 20, 2018 2:53 pm | Last updated: December 20, 2018 at 6:33 pm

കൊച്ചി: രണ്ട് കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി കൊച്ചിയില്‍ ഒരാള്‍ പിടിയില്‍. ചെന്നൈ സ്വദേശി ഇബ്‌റാഹിം ശരീഫ് എന്നയാളെയാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കിലോ വീതം ഹാഷിഷ് ഓയിലും മെതാംഫെറ്റമീനുമാണ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.

സംസ്ഥാനത്ത് ആദ്യമായാണ് മെതാംഫെറ്റമീന്‍ പിടികൂടുന്നത്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വരികയാണ്. തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍മാര്‍ഗം എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഇയാള്‍ വലയിലായത്. ഇടപാടുകാരെ തേടിയാണ് ഇയാള്‍ എത്തിയത്. ഭദ്രമായി പൊതിഞ്ഞ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

ഇയാളുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലേഷ്യ, സിംഗപ്പൂര്‍ രാജ്യങ്ങളില്‍ ഇയാള്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയതായി വ്യക്തമായിട്ടുണ്ട്.