ശബരിമല: സികെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; ശോഭ സുരേന്ദ്രന്‍ നിരാഹാരത്തിന്

Posted on: December 19, 2018 3:23 pm | Last updated: December 19, 2018 at 3:23 pm

തിരുവനന്തപുരം: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി തുടങ്ങിയ നിരാഹര സമരം ശോഭ സുരേന്ദ്രന്‍ നയിക്കും.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് സികെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണിത്. ശോഭാ സുരേന്ദ്രന്റെ നേത്യത്വത്തില്‍ നിരാഹാര സമരം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.എഎന്‍ രധാക്യഷ്ണനാണ് ആദ്യം നിരാഹാര സമരം തുടങ്ങിയത്.