അങ്കമാലിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; ട്രെയിനുകള്‍ വൈകിയോടുന്നു

Posted on: December 19, 2018 9:20 am | Last updated: December 19, 2018 at 10:38 am

തൃശൂര്‍: അങ്കമാലിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെത്തുടര്‍ന്ന് തൃശൂര്‍-എറണാകുളം റെയില്‍പാതയില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. വൈദ്യുതി തടസപ്പെട്ടതിനെത്തുടര്‍ന്നാണിത്.

ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകിയോടുമെന്ന് അധിക്യതര്‍ അറിയിച്ചു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ന് രാവിലെയാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. ട്രെയിനുകള്‍ വിവധി സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.