ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നാളെ

Posted on: December 18, 2018 1:16 pm | Last updated: December 18, 2018 at 1:19 pm

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖാന്തിരം നടത്തുന്ന ഭിന്നശേഷിക്കാർക്കുള്ള തൊഴിൽമേള ‘അതിജീവനം 2018’ നാളെ (19-12-2018) രാവിലെ ഒമ്പത് മുതൽ തിരുവനന്തപുരം പി.എം.ജിയിലെ സ്റ്റുഡന്റ്‌സ് സെന്ററിൽ നടക്കും. 22 സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും.