Connect with us

International

മുസ്‌ലിം വിരുദ്ധ പരാമര്‍ശം; ഇസ്‌റാഈല്‍ പ്രധാന മന്ത്രിയുടെ മകന്റെ എഫ് ബി അക്കൗണ്ട് റദ്ദ് ചെയ്തു

Published

|

Last Updated

ജറുസലേം: മുസ്‌ലിം വിരുദ്ധമായ കുറിപ്പ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയിര്‍ നെതന്യാഹുവിന്റെ എഫ് ബി അക്കൗണ്ട് ഫേസ് ബുക്ക് താത്കാലികമായി റദ്ദ് ചെയ്തു. 24 മണിക്കൂറിനു ശേഷം അക്കൗണ്ട് വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കി.

ഇസ്‌റാഈലി പ്രതിരോധ ഉദ്യോഗസ്ഥരായ രണ്ടു പേരുടെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റാണ് പ്രകോപനത്തിനിടയാക്കിയത്. മുസ്‌ലിങ്ങള്‍ ഇല്ലാത്തതിനാലാണ് ഐസ്‌ലന്‍ഡിലും ജപ്പാനിലും മറ്റും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതെന്നു
ദ്യോതിപ്പിക്കുന്നതായിരുന്നു പോസ്റ്റ്.

കുറിപ്പു ഡിലീറ്റ് ചെയ്ത ഫേസ് ബുക്ക് തന്റെ വായ് മൂടിക്കെട്ടാനും അഭിപ്രായം സ്വാതന്ത്ര്യം ഹനിക്കാനുമാണ് ശ്രമിക്കുന്നതെന്ന് യെയിര്‍ ആരോപിച്ചു. ഇതോടെയാണ് അക്കൗണ്ട് 24 മണിക്കൂര്‍ നേരത്തേക്കു ഡീ ആക്ടിവേറ്റ് ചെയ്തുകൊണ്ട് ഫേസ് ബുക്ക് നടപടി സ്വീകരിച്ചത്.

Latest