Connect with us

Gulf

മദീനയില്‍ 41 തരം ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു

Published

|

Last Updated

ദമ്മാം : മദീന മേഖലയില്‍ 41 തരം ജോലികളില്‍ സ്വദേശി വത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചതായി സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍സുലൈമാന്‍ അല്‍രാജിഹ് അറിയിച്ച.ുമദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍െ ഉത്തരവ് പ്രകാരമാണ് മന്ത്രാലയം ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കുന്നതിനു ഗവര്‍ണറേറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശി വത്കരണ വിഭാഗം മേധാവി സഊദ് ബിന്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ നേതൃത്വ നല്‍കും.ടുറിസംമേഖല,.മാളുകള്‍, സാമുഹ്യ സമിതികള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് സ്വദേശി വത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന മന്ത്രി അറിയിച്ച.

സ്റ്റാര്‍ ഹോട്ടല്‍ സറ്റാഫ് ,ചെറിയ വാഹനങ്ങളുടെ െ്രെഡവര്‍, സെക്യുരിറ്റി, ഫുഡ് സര്‍വീസ് സേവകന്‍, റിസപ്ഷന്‍, അഡ്മിനിസ്റ്ററേഷന്‍ ക്ലര്‍ക്ക് , വിവരങ്ങള്‍ രേഖകളാക്കുന്ന ക്ലര്‍ക്ക്, സെക്രട്ടറി, ജനറല്‍ സര്‍വീസ് സുപ്പര്‍ വൈസര്‍, ഹോട്ടല്‍ സര്‍വീസ് സുപ്പര്‍ വൈസര്‍, അറ്റകുറ്റജോലി സൂപ്പര്‍വൈസര്‍, സെയില്‍സ് മാര്‍ക്കറ്റിംഗ് ,സുപ്പര്‍വൈസര്‍, സെക്കൂരിറ്റി സൂപ്പര്‍ വൈസര്‍, ടുറിസം പ്രോഗ്രാം സുപ്പര്‍ വൈസര്‍, ഫ്രന്റെ ഓഫീസ് സൂപ്പര്‍ വൈസര്‍, ടെലിഫോണ്‍ഓപ്പറേറ്റര്‍, ലേബര്‍ സുപ്പര്‍വൈസര്‍, സെക്്യുരിറ്റി മേധാവി, മെയിന്‍െനന്‍സ് മാനേജര്‍, റും സര്‍വീസ് മാനേജര്, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍,അഡ്മിനിസ്റ്ററേഷന്‍ മാനേജര്‍, സെയില്‍സ് മാര്‍ക്കറ്റിംഗ് റപ്പര്‍സന്റെറ്റീവ്, ടുറിസ്റ്റ് പ്രോഗ്രാം മേധാവി, ഫ്രണ്ട് ഓഫീസ് മേധാവി, പേഴസണല്‍ മാനേജര്‍, പര്‍ചേഴ്‌സിംഗ് റപ്പര്‍സെന്ററ്റീവ്, പ്രോഗ്രാം കോഡിനേറ്റര്‍, ടിക്കറ്റ് ബുക്കിംഗ് സ്റ്റാഫ്, പ്രോഗ്രാം കോര്‍ഡിനേറ്റര് സ്പഷലിസ്റ്റ്, തുടങ്ങിയ ജോലികളാണ് സ്വദേശി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി നിജപ്പെടുത്തിയിട്ടുള്ളത്.
2019 ജൂണ്‍ പത്ത് മുതല്‍ക്കാണ് മദീനയില്‍ ഹോട്ടല്‍ ടൂറിസം മേഖലയില്‍ മേല്‍ പറയപ്പെട്ട ജോലികളില്‍ സ്വദേശി വത്കരണം നടപ്പാക്കുക.
വനിതാ വത്കരണം നടപ്പാക്കുന്നതിനു ഉത്തരവ് പുറപ്പെടുവിച്ച മേഖലകളില്‍ അവ നടപ്പാക്കിയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest