ഭൂപേഷ് ഭാഗേല്‍ ചത്തിസ്ഗഢ് മുഖ്യമന്ത്രി

Posted on: December 16, 2018 2:41 pm | Last updated: December 17, 2018 at 11:39 am

ന്യൂഡല്‍ഹി: ഭൂപേഷ് ഭാഗേലിനെ ഛത്തിസ്ഗഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ആറ് ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഛത്തിസ്ഗഡ് പിസിസി അധ്യക്ഷന്‍ കൂടിയായ ഭൂപേഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ഭൂപേഷ് ഭാഗേലിനെ കൂടാതെ പ്രതിപക്ഷ നേതാവ് സിംഗ്‌ദേവ്, ഒബിസി സെല്‍ അധ്യക്ഷന്‍ താമരധ്വജ് സാഹു, മുതിര്‍ന്ന നേതാവ് ചരണ്‍ദാസ് മഹന്ത് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ നടത്തിയിരുന്നു. ഇര്‍ക്കൊപ്പമുള്ള ഫോട്ടോ കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ചത്തിസ്ഗഡില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

തുടര്‍ച്ചയായ മൂന്ന് തവണ അധികാരത്തിലിരുന്ന ബിജെപിയെ പുറത്താക്കിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. 90 അംഗ നിയമസഭയില്‍ 68 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിയുടെ സീറ്റ് നില കേവലം പതിനഞ്ചിലൊതുങ്ങി.