Connect with us

Kerala

സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം

Published

|

Last Updated

തിരുവനന്തപുരം: സ്‌നേഹ കൈരളിക്കായ് എന്ന പ്രമേയത്തില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിന്ന്് ആരംഭിച്ച വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ നടന്ന മാനവിക സമ്മേളനത്തോടെ സമാപനം. പ്രളയ മുഖത്ത് ഒന്നിച്ച കൈരളിയുടെ മാനവിക ഐക്യവും സാഹോദര്യവും നവകേരള നിര്‍മിതിക്കായി വിനിയോഗിക്കുന്നതിനും സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച സ്‌നേഹ യാത്രയുടെ ഭാഗമായുള്ള വിവിധ മാനവിക സംഗമങ്ങളില്‍ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് സംബന്ധിച്ചത്. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന സമാപന സമ്മേളനം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളം നേരിട്ട എല്ലാ ദുരന്തങ്ങളെയും അതിജീവിച്ചത് സ്‌നേഹം കൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പേരിലുള്ള ഈ കൂട്ടായ്മ ഹൃദയത്തെ കുളിരണിയിപ്പിക്കുന്നതാണ്. സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനായി സയ്യിദ് ഖലീല്‍ ബുഖാരിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാന്‍ അല്‍ ബുഖാരി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, അഡ്വ. ടി സിദ്ധീഖ്, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്സ്വി, ഫാദര്‍ യൂജിന്‍ പെരേര, സൈഫുദ്ദീന്‍ ഹാജി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സിദ്ദീഖ് സഖാഫി നേമം, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൊല്ലം ജില്ലയിലെ പ്രയാണം പൂര്‍ത്തിയാക്കി തലസ്ഥാന നഗരിയിലെത്തിയ സ്‌നേഹ യാത്രക്ക് രാവിലെ പത്തിന് പാരിപ്പള്ളിയില്‍ ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്നു നടന്ന മാനവിക സമ്മേളനം അഡ്വ. വി ജോയ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത സംസ്ഥാന സെക്രട്ടറി എച്ച് ഹാഷിം ഹാജി ആമുഖ പ്രസംഗവും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹാഷിര്‍ സഖാഫി പ്രമേയ പ്രഭാഷണവും നടത്തി. സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച് ഇസ്സുദ്ദീന്‍ സഖാഫി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമുലുല്ലൈലി, ജലീല്‍ സഖാഫി കടലുണ്ടി, സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുല്‍ റഹ്മാന്‍ സഖാഫി,സമസ്ത ജില്ലാ സെക്രട്ടറി ജാബിര്‍ ജൗഹരി അല്‍ ഫാളിലി, എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ മുഹമ്മദ് ശരീഫ് സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി എ സാബിര്‍ സൈനി, സയ്യിദ് മുഹമ്മദ് ത്വാഹാ മഹഌി, മന്‍സൂറിദ്ദീന്‍, അബ്ദുല്‍ സത്താര്‍, ബുഹാരി സഖാഫി സംസാരിച്ചു.

ഉച്ചക്ക് രണ്ടിന് പോത്തന്‍കോട് നടന്ന സ്വീകരണ സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ബദറുസ്സാദാത്ത് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ജലീല്‍ സഖാഫി കടലുണ്ടി സന്ദേശ പ്രഭാഷണവും മുനീര്‍ സഖാഫി കാരക്കുന്ന് സ്‌നേഹ ഭാഷണവും നടത്തി. സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ജാബിര്‍ ജൗഹരി അല്‍ ഫാളിലി, മുഹമ്മദ് ശരീഫ് സഖാഫി, അബൂബക്കര്‍ സഖാഫി അരീക്കോട്, അഷ്‌റഫ് സഖാഫി പൂപ്പലം, ഒ പി അബ്ദുസ്സമദ് സഖാഫി സംസാരിച്ചു.

Latest