പുല്‍വാമയില്‍ ഏറ്റ്മുട്ടല്‍; ആറ് നാട്ടുകാര്‍ കൊല്ലപ്പെട്ടു

Posted on: December 15, 2018 1:41 pm | Last updated: December 15, 2018 at 7:03 pm

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവുമായുണ്ടായ ഏറ്റ്മുട്ടലിനിടെ ഒരു സൈനികനും നാട്ടുകാരുമുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുമായി ഏറ്റ് മുട്ടല്‍ നടക്കവെ സൈന്യത്തെ തടയാനെത്തിയ നാട്ടുകാരാരില്‍ ചിലരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈനിക നടപടി തടയാനെത്തിയ നാട്ടുകാര്‍ക്ക് നേരെയുണ്ടായ സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിനിടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റ്മുട്ടലിലാണ് സംഭവം. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സൈന്യം സ്ഥലത്തെത്തിയത്.