International
പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി ഓസ്‌ട്രേലിയ അംഗീകരിക്കും

സിഡ്‌നി: പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. എന്നാല്‍ ഓസ്‌ട്രേലിയയുടെ എംബസി അങ്ങോട്ട് മാറ്റാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും മോറിസണ്‍ സിഡ്‌നിയില്‍ പറഞ്ഞു.
ഫലസ്തീനില്‍ സമാധാനം ഉറപ്പുവരുത്തുന്ന അന്ന് കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഫലസ്തീന്‍ എന്ന രാഷ്്ട്രത്തേയും ഓസ്‌ട്രേലിയ അംഗീകരിക്കും. ഇസ്‌റാഈലിനും ഫലസ്തീനും അവരുടെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാവുന്നതാണ്. എന്നാല്‍ ഇരു രാഷ്ട്രം എന്ന പരിഹാരം അംഗീകരിക്കുന്നത് വരെ എംബസി മാറ്റില്ലെന്നും മോറിസന്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യം ജറുസലേമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി അങ്ങോട്ട് മാറ്റുകയും ചെയ്തിരുന്നു.
---- facebook comment plugin here -----