ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇന്ന് ശബരിമലയിലേക്ക്

Posted on: December 15, 2018 9:25 am | Last updated: December 15, 2018 at 10:09 am

ത്യശൂര്‍: ട്രാന്‍സ്‌ജെന്‍ഡറുകളായ ഏഴ് പേര്‍ ശനിയാഴ്ച ശബരിമല ദര്‍ശനത്തിന് പുറപ്പെടും. ദര്‍ശനത്തിനെത്തുന്ന തങ്ങള്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പത്തനംതിട്ട കലക്ടറെ സമീപിച്ചിരുന്നു.

മാലയിട്ട് വ്രതമെടുത്താണ് ഇവര്‍ ശബരിമലയിലെത്തുന്നത്. ത്യശൂര്‍, എറണാകുളം ജില്ലയില്‍നിന്നുള്ളവരാണിവര്‍. പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സമാധാനപരമായി ദര്‍ശനം നടത്താനാണ് തങ്ങളെത്തുന്നതെന്നും സംഘം പറഞ്ഞു.