സംവിധായകന്‍ അജയന്‍ നിര്യാതനായി

Posted on: December 13, 2018 5:23 pm | Last updated: December 13, 2018 at 5:23 pm

കോഴിക്കോട്: സിനിമ സംവിധായകന്‍ അജയന്‍ നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പെരുന്തച്ചന്‍ എന്ന ഒരേയൊരു ചലച്ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയന്‍. എം ടി യുടെ തിരക്കഥയിലുള്ള പെരുന്തച്ചന് 1990ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന അവാര്‍ഡ്, ജനപ്രീതിയുള്ള ചിത്രം എന്നിവ ലഭിച്ചു. നാടകകൃത്തും സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പില്‍ ഭാസിയുടെ മൂത്ത മകനായ അജയന്‍ പഞ്ചവടിപ്പാലം, എന്റെ ഉപാസന, ഒരിടത്ത്, സര്‍വകലാശാല എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായിരുന്നു.