മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം

Posted on: December 11, 2018 9:26 am | Last updated: December 11, 2018 at 12:49 pm

ഭോപ്പാല്‍: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമെന്ന് കരുതുന്ന മധ്യപ്രദേശിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ് 94സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 87 സീറ്റില്‍ മുന്നേറുകയാണ്. ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജനകീയത മുതലെടുക്കാന്‍ ബിജെപിയും ശ്രമിച്ച തിരഞ്ഞെടുപ്പാണ് ഇവിടെ നടന്നത്.

പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിനെതിരെ കര്‍ഷകരും ദളിത് , പിന്നാക്ക വിഭാഗങ്ങളും ശക്തമായ വിധിയെഴുത്ത് നടത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അഞ്ച് കോടിയോളം വോട്ടര്‍മാര്‍ വിധിയെഴുതിയ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തീരുമാനിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.