ഊര്‍ജിത് പട്ടേലിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാന മന്ത്രിയും ധനമന്ത്രിയും

Posted on: December 10, 2018 8:25 pm | Last updated: December 11, 2018 at 9:52 am

ന്യൂഡല്‍ഹി: ആര്‍ ബി ഐ ഗവര്‍ണര്‍ എന്ന നിലയില്‍ ഊര്‍ജിത് പട്ടേല്‍ നടത്തിയ സേവനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും. തകര്‍ന്നു കിടന്ന ബേങ്കിംഗ് സംവിധാനത്തെ സ്ഥിരപ്പെടുത്താനും ശരിയായ ദിശയിലാക്കാനും അച്ചടക്കമുള്ളതാക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് ആര്‍ജ്ജവമുള്ള നടപടികളിലൂടെ പരിഹാരം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. ധനകാര്യ വിഷയങ്ങളില്‍ ആഴത്തിലുള്ള ധാരണ ഊര്‍ജിത് പട്ടേലിനുണ്ടായിരുന്നു.

രാജ്യത്തിനു വേണ്ടി പട്ടേല്‍ നല്‍കിയ സേവനങ്ങളെ പ്രശംസിക്കുന്നതായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അദ്ദേഹത്തിനു ഇനിയുമൊരുപാടു വര്‍ഷം പൊതു സേവനനം നടത്താന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.