ഇന്ത്യ-ചൈന സൈനിക പരിശീലനത്തിന് ചൊവ്വാഴ്ച തുടക്കമാകും

Posted on: December 9, 2018 10:32 pm | Last updated: December 10, 2018 at 10:17 am

ന്യൂഡല്‍ഹി: സമാധാനപാതയിലേക്കെന്ന സൂചന നല്‍കി ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിനു ചൈന ഒരുങ്ങി. ഭീകരപ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് സംയുക്ത സൈനിക പരിശീലനം. ഇരു രാജ്യങ്ങളിലെ 100 ട്രൂപ്പുകള്‍ വീതം പങ്കെടുക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. 23വരെയാണ് പരിശീലനം

ഇന്ത്യ- ചൈന് സൈന്യം ഏഴാം തവണ കൈകോര്‍ക്കുമ്പോള്‍ ഭീകരവാദത്തെ ചെറുക്കുന്നതിനായിരിക്കും മുന്‍ഗണനയെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. 24നു ദുജിയാങ്‌യാനില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പങ്കെടുക്കും. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്യും. ്‌