ഭൂമി ഏറ്റെടുക്കലില്‍ രാജ്യത്തിന് മാതൃക

  Posted on: December 9, 2018 6:08 am | Last updated: December 9, 2018 at 1:09 am

  ഭൂമി ഏറ്റെടുക്കുന്നതിനായി പ്രഖ്യാപിച്ച പാക്കേജ് പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്ന സവിശേഷതയുമായാണ് കണ്ണൂര്‍ വിമാന താവളം ഉല്‍ഘാടനം ചെയ്യപ്പെടുന്നത.് വിമാനതാവള പദ്ധതി ഒരു വിഭാഗം ജനങ്ങളുടെ ജീവിത സൗഭാഗ്യങ്ങള്‍ക്ക് നിദാനമായി എന്നത് കൂടിയാണ് മറ്റൊരു പ്രത്യേകത. 1998ലാണ് സ്ഥലമേറ്റടുക്കുന്നതിനുള്ള ഓഫീസ് മട്ടന്നൂരില്‍ തുടങ്ങിയതും നടപടികള്‍ ആരംഭിച്ചതും.ആദ്യ ഘട്ടത്തില്‍ 192 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത.് ഇതിനുള്ള സര്‍വ്വേ സംഘത്തെ ഭൂ ഉടമകളുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവമുണടായിരുന്നു. പിന്നീട് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ നേടുകയുമുണ്ടായി. 2002 ല്‍ കണ്ണര്‍ വിമാന താവളം പരിഗണനയിലില്ലെന്ന് വ്യോമയാന സെകട്ടറി വ്യക്തമാക്കിയതോടെ പദ്ധതി ആശങ്കയിലാകുകയും ഭുമി ഏറ്റെടുക്കല്‍ നടപടികള്‍ മരവിപ്പിക്കുകയും ചെയ്തു. ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭു ഉടമ കോടതിയെ സമീപിക്കുകയും കലക്ടറേറ്റ് ഓഫീസ് ജപ്തി ചെയ്യുന്ന സാഹചര്യം സംജാതമാകുകയുണ്ടായി, ഇതിനിടയില്‍ വിമാന താവളത്തിന്നായി സമര പരിപാടികളും ആരംഭിച്ചു.

  2004ല്‍ കേരളത്തില്‍ നിന്നുള്ള ലോകസഭാംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ കണ്ണൂരില്‍ സിയാല്‍ മോഡല്‍ വിമാന താവളം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി . 2005 ല്‍ 930 കോടി ചെലവില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വിമാന താവളം സ്ഥാപിക്കുന്നതിന് വി എസ് സര്‍ക്കാര്‍ തീരുമാനിച്ചു. 2007 ല്‍ വീണ്ടും മട്ടന്നൂരില്‍ ഓഫീസ് തുടങ്ങി .കൂടാതെ ഭൂമി ഏറ്റെടുക്കലിന് പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു.വസ്തു സെന്റിന് മാര്‍ക്കറ്റ് വില നിശ്ചയിക്കുകയും ഭൂഉടമകളുമായി ചര്‍ച്ച ചെയ്ത് തുക നിശ്ചയിക്കുന്ന രീതി അവലംബിക്കുകയും ചെയതു.കുടി ഒഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ 10 സെന്റ് ഭുമി സൗജന്യമായി നല്‍കമെന്നും ഏറ്റെടുക്കുന്ന കെട്ടിടങ്ങളടെ കാലപഴക്കം നോക്കാതെ റവന്യൂ വിഭാഗം നിശ്ചയിക്കന്ന വിലയുടെ അമ്പത് ശതമാനം അധിക തുകയും അനുവദിച്ചു. കൂടാതെ കുടി ഒഴിപ്പിക്കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് വിദ്യഭ്യാസ യോഗ്യത അനുസരിച്ച് ജോലി നല്‍കുന്നതാണെന്നും പാക്കേജിലെ സവിശേഷതയായിരുന്നു.പാക്കേജ് പ്രഖ്യാപിക്കുകയും സ്ഥലം എം എല്‍ എ കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ സ്ഥലമെടുപ്പ് സഹായ സമിതി സജീവമായി ഇടപ്പെട്ടതോടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലായി. ആകര്‍ഷകമായ പാക്കേജ് ഭൂഉടമകള്‍ക്കുള്ള പ്രതിഷേധം കുറച്ചു. ഭൂമി ആദ്യ ഘട്ട ത്തില്‍ നല്‍കിയവര്‍ക്ക് കുറഞ്ഞ തുകയാണ് നഷടപരിഹാരം ലഭിച്ചത്. എന്നാല്‍ പാക്കേജ് നിലവില്‍ വന്നതോടെ രണ്ടാം ഘട്ടത്തില്‍ സെന്റിന് 13000 രൂപ മുതല്‍ 68000 രൂപ വരെ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ആദ്യം ഏറ്റെടുത്ത ഭൂമിക്ക് സെന്റിന് ലഭിച്ചത് 482 രൂപയായിരുന്നു.

  പദ്ധതിക്ക് വേണ്ടിയുള്ള 53 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടി മന്ദഗതിയിലാണെന്ന് ആക്ഷേപമുണ്ട്. ഈ സ്ഥലത്ത് വീടുകള്‍ അറ്റകുറ്റപ്പണി നടത്താനോ കൃഷി ചെയ്യാനോ കഴിയാതെ ഭൂവുടമകള്‍ ആശങ്കയിലാണ്. കൊതേരി, എളമ്പാറ ദേശങ്ങളിലെ സ്ഥലമാണ് ഏറ്റെടുക്കാന്‍ ബാക്കിയുള്ളത്. മൂന്നാംഘട്ട സ്ഥലമെടുപ്പിന് 2009ല്‍ ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.കൊതേരി, എളമ്പാറ, വെള്ളിയാംപറമ്പ് ദേശങ്ങളിലെ 783 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം. ഇതില്‍ 142 ഏക്കര്‍ ഒഴികെയുള്ള സ്ഥലം ഏറ്റെടുത്തു. വിജ്ഞാപന കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നടപടികള്‍ നിലച്ചിരുന്നു. 2014ലാണ് വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചത്. പലതവണയായി 90 ഏക്കറോളം ഏറ്റെടുത്തെങ്കിലും ബാക്കിയുള്ള 53 ഏക്കറിന്റെ ഏറ്റെടുപ്പ് അനിശ്ചിതാവസ്ഥയിലാണ്.

  കുടിയൊഴിയേണ്ടതിനാല്‍ മറ്റിടങ്ങളില്‍ വായ്പയെടുത്തും മറ്റും ഭൂമി വാങ്ങിയവര്‍ പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ ദുരിതത്തിലാണ്.ഇതിനിടെ പഴയ വിലയ്ക്ക് ഭൂമി നല്‍കാന്‍ തയ്യാറായാല്‍ വേഗത്തില്‍ സ്ഥലമെടുക്കുമെന്ന് കാണിച്ച് അധികൃതര്‍ ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ലൈറ്റ് അപ്രോച്ച് സ്ഥാപിക്കാനായി പാറാപ്പൊയിലില്‍ സെന്റിന് 8.8ലക്ഷം രൂപ പ്രകാരം നഷ്ടപരിഹാരം നല്‍കി സ്ഥലമെടുപ്പ് അതിവേഗം നടത്തുകയും ചെയ്തിട്ടുണ്ട്. കൊതേരി ദേശത്ത് സെന്റിന് 95000 രൂപ മുതല്‍ 1.13ലക്ഷം രൂപ വരെയാണ് കണക്കാക്കിയത്. വിമാനത്താവളത്തിന് അടിയന്തിരമായി ആവശ്യമില്ലാത്തതിനാലാണ് സ്ഥലമെടുപ്പ് വൈകിപ്പിക്കുന്നതെന്ന് ഭൂവുടമകള്‍ പറയുന്നു. ഏറ്റവും അവസാനമേറ്റെടുത്ത പാറ പൊയില്‍ ദാഗത്ത് ഭൂമിക്ക് എട്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് സെന്റാന്നിന് നഷ്ടപരിഹാരം നല്‍കിയത്. വിമാനതാവളത്തിന് വേണ്ടി 123 കുടുംബങ്ങളാണ് കുടിപ്പാടം ഒഴിയേണ്ടിവന്നത് .ഇവരില്‍ ഒരോ കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് വിമാനതാവളത്തില്‍ ജോലി നല്‍കുകയുണ്ടായി. വിമാനതാവള കമ്പനിയായ കിയാലിന് ആകെ145 ജീവനക്കാരാണുള്ളത് .ഇതില്‍ 29 പേര്‍ കുടി ഒഴിപ്പിക്കല്‍ പാക്കേജ് പ്രകാരം ജോലി ലഭിച്ചവരാണ്്. ബാക്കി വരുന്ന 107 പേരില്‍ 103 പേര്‍ എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട്, കാര്‍ഗോ വിഭാഗത്തിലും ജോലി നല്‍കിയതായും ബാക്കിയുള്ള 4 പേര്‍ക്ക് രേഖകള്‍ ഹാജരാക്കുന്ന മുറക്ക് ജോലി നല്‍കമെന്നും കിയാല്‍ എംഡി തുളസിദാസ് അറിയിക്കുകയുണ്ടായി. കീഴല്ലൂര്‍ പഞ്ചായത്തിലെ കുമ്മാനം,ആനക്കുഴി,വയലാട്ടില്‍,.കൊതേരി,കലശപറമ്പ് ,ചരക്ക കണ്ട് ,മട്ടന്നൂര്‍ നഗരസഭയിലെ കല്ലേരിക്കര എന്നി പ്രദേശങ്ങളിലാണ് പുനരധിവാസത്തിന് സര്‍ക്കാര്‍ 14 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയത്, ഇവിടെ ങ്ങളിലെത്താനുള്ള റോഡ് വൈദ്യുതി സൗകര്യവും ഏര്‍പ്പെടുത്തി. പുനരധിവാസ പ്രദേശമായ കീഴല്ലൂര്‍ പഞ്ചായത്തില്‍ 72 വീടും നഗരസഭയില്‍ 50 വീടും ഇങ്ങനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിര്‍മ്മിക്കപ്പെട്ടു. കുടിയിറക്കപ്പെട്ടവര്‍ക്ക് വിമാനതാവളത്തിന് സമീപത്ത് തന്നെ വീട് നിര്‍മ്മിക്കാനുള്ള സ്ഥലം നല്‍കുക വഴി പുനരധിവാസം എളുപ്പത്തിലായി. ഒരു കിലോമീറ്റര്‍ പരിധിയില്‍ പുനരധിവാസം നടത്താന്‍ കഴിഞ്ഞത് കൂടിയിറക്കപ്പെട്ടവരുടെ ജീവിതതൊഴില്‍ സാഹചര്യങ്ങള്‍ സംരക്ഷിക്കാനായി കിന്‍ഫ്ര യെയാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നിയോഗിച്ചത്.

  ഭുമി ഏറ്റെടുക്കലിലൂടെ അപ്രതീക്ഷിതമായ വരുമാനമാണ് ഭൂഉടമകള്‍ക്ക് ഉണ്ടായത് .കുടുംബസ്വത്തായി നിലകൊണ്ട തരിശ് ഭുമി ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ഏറ്റെടുത്തതിലേറെയും. ഏകദേശം മൂവായിരത്തോളം പേര്‍ക്കാണ് നഷ്ടപരിഹാര തു ക ലഭിച്ചത്. മൂന്ന് ലക്ഷം മുതല്‍ 9 കോടി വരെ നഷപ്രരിഹാരമായി ലഭിച്ചവരുണ്ട് .കോടികള്‍ നഷ് പരിഹാരമായി ലഭിച്ച ആരാധന സ്ഥാപനങ്ങളുമുണ്ട് . കുടിലില്‍ താമസിച്ചവര്‍ അഡംബര വീടുകളിലേക്കും ജീവിത സൗകര്യങ്ങളിലേക്കും മാറാന്‍ വിമാന താവളം കാരണമായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിച്ച ഗണ്യമായ തുകയും ബാങ്ക് ഡപ്പോസിറ്റായി കിടക്കുന്നു ഒരു ഡസനോളം ബാങ്കുകളാണ് മട്ടന്നൂരിലും പരിസരതത്തും ഈ കാലയളവില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മട്ടന്നൂര്‍ അഞ്ചരക്കണ്ടി ചാലോട് പ്രദേശങ്ങളില്‍ ഭൂമി വില വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.