National
ദളിത് നേതാവ് സാവിത്രി ഫൂലെ ബി ജെ പി വിട്ടു
		
      																					
              
              
            ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ബഹ്‌റായിച്ചില്‍ നിന്നുള്ള എം പി സാവിത്രി ഭായ് ഫൂലെ ബി ജെ പിയുടെ പ്രാഥമികാംഗത്തില്‍ നിന്ന് രാജിവെച്ചു. ദളിതുകളുടെ അവകാശങ്ങളെ ഹനിക്കുന്ന നിലപാടുകളാണ് ബി ജെ പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും ദളിത് നേതാവു കൂടിയായ ഫൂലെ പറഞ്ഞു. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഭരണഘടനാ ശില്‍പികളില്‍ പ്രമുഖനും ദളിത് മുന്നേറ്റത്തിന്റെ പ്രചോദകനുമായ ബി ആര്‍ അംബേദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ഫൂലെ ബി ജെ പി വിടുന്നതായി പ്രഖ്യാപിച്ചത്. ജനു: 23ന് ലക്‌നൗവില്‍ മെഗാ പ്രചാരണ റാലി സംഘടിപ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
