ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Posted on: December 1, 2018 1:15 pm | Last updated: December 1, 2018 at 2:27 pm

കൊല്ലം: എംഎല്‍എമാരെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന കേസില്‍ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍ അറസ്റ്റില്‍. കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റിയുടെ പരാതിയിലാണ് അറസ്റ്റ്.

എംഎല്‍എമാരായ അയിഷാ പോറ്റി, വീണ ജോര്‍ജ്, യു പ്രതിഭ, ആര്‍ ബാലക്യഷ്ണപ്പിള്ള എന്നിവരെ പരസ്യമായി അധിക്ഷേപിച്ച് സംസാരിച്ചുവെന്നാണ കേസ്. പുനലൂരില്‍നിന്നും കസ്റ്റഡിയിലെടുത്ത സോമനെ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിലെത്തിക്കും. തുടര്‍ന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തും.