Connect with us

Kerala

വടകരയില്‍ യൂത്ത് ലീഗ് പാരച്യൂട്ട് റെയില്‍വേ വൈദ്യുതി ലൈനില്‍ പതിച്ചു; ട്രെയിന്‍ ഗതാഗതം മുടങ്ങി

Published

|

Last Updated

കോഴിക്കാട്: വടകരയില്‍ യൂത്ത് ലീഗ് ജാഥാ സ്വീകരണത്തിനിടെ ആകാശത്തേക്കുയര്‍ന്ന എല്‍ഇഡി പാരച്യൂട്ട് റെയില്‍വേ വൈദ്യുതി ലൈനില്‍ പതിച്ചു. ഇതെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതമാണ് തടസ്സപ്പെട്ടത്. മംഗള എക്‌സ്പ്രസ് വടകരയില്‍ നിര്‍ത്തിയിട്ടു.

വടകരയില്‍ യൂത്ത് ലീഗ് ജാഥാ സ്വീകരണത്തിനിട വെടിക്കെട്ടിനിടെയാണ് സംഭവം. ആകാശത്തേക്കുയര്‍ന്ന എല്‍ഇഡി പാരച്യൂട്ട് റെയില്‍വേ വൈദ്യുതി ലൈനില്‍ പതിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest