ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് ഇന്ന് അല്‍ വത്ബയില്‍ തുടക്കമാകും

Posted on: November 30, 2018 1:53 pm | Last updated: November 30, 2018 at 1:53 pm

അബുദാബി : രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും തനിമയും പുതു തലമുറയിലേക്കും വിദേശികളിലേക്കും പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ശൈഖ് സായിദ് പരമ്പരാഗത മഹോത്സവത്തിന് ഇന്ന് അബുദാബി അല്‍ വത്ബയില്‍ തുടക്കമാകും. സാംസ്‌കാരിക വകുപ്പ് സ്ഥിരം വേദിയായി പ്രഖ്യാപിച്ച അല്‍ വത്ബയിലാണ് രണ്ട് മാസം നീളുന്ന പരമ്പരാഗത മഹോത്സവം അരങ്ങേറുക.

അറബ് ഇമാറാത്തി സംസ്‌കാരവുമായി ഇഴ ചേര്‍ന്ന വിവിധ വിഭാഗങ്ങള്‍ മഹോത്സവ വേദിയിലുണ്ട്. വൈവിധ്യം എടുത്തുകാട്ടുന്ന രീതിയില്‍ പരമ്പരാഗത ജലസേചന സംവിധാനമായ ഫലജു0 നാട്ടുഗ്രാമങ്ങളും പ്രാദേശിക ചികിത്സാ രീതികളും മരുന്നുകളും നായാട്ടും മത്സ്യ ബന്ധന രീതികളും എല്ലാം ഈ മേളയില്‍ കാണാന്‍ സാധിക്കും. മരുഭൂമിയുടെ പ്രധാന സവിശേഷതയായ ഒട്ടകവും ഈത്തപ്പനയും ആണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുക. 10000 ഒട്ടകങ്ങള്‍ അണിനിരക്കുന്ന പരിപാടിയും കുതിരയോട്ടവും ഫാല്‍ക്കണുകളുടെയും സലൂക്കിയെന്ന വേട്ടനായ്ക്കളുടെയും പ്രദര്‍ശനവും നടക്കും. സൈന്യത്തിന്റെ ബാന്റ് മേളം, സംഗീത പരിപാടികള്‍, പരമ്പരാഗത നൃത്തങ്ങള്‍ എന്നിവ എല്ലാ ദിവസവും നടക്കും. ജനുവരി 26 നാണ് മഹോത്സവം സമാപിക്കുക.