ലോകകപ്പ് ഹോക്കി: ഗോള്‍ മഴ പെയ്യിച്ച് ഇന്ത്യ തുടങ്ങി

Posted on: November 28, 2018 8:58 pm | Last updated: November 29, 2018 at 10:01 am

ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. സിമ്രന്‍ജീത്ത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. 43,46 മിനുട്ടുകളിലാണ് താരം ഗോള്‍ കണ്ടെത്തിയത്. പത്താം മിനുട്ടില്‍ മന്‍ദീപ് സിംഗ്, 12ാം മിനുട്ടില്‍ അക്ഷദീപ് സിംഗ്, 45ാം മിനുട്ടില്‍ ലളിത് ഉപാധ്യായ എന്നിവരും സ്‌കോര്‍ ചെയ്തു.

ഉദ്ഘാടന മത്സരത്തില്‍ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം കാനഡയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ ആണ് ഇന്ത്യ. അടുത്ത മത്സരത്തില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും.