ശബരിമല വിധി നടപ്പാക്കാന്‍ അനാവശ്യ തിടുക്കം കാട്ടി; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

Posted on: November 28, 2018 6:15 pm | Last updated: November 28, 2018 at 9:24 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ രംഗത്ത്. വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാട്ടിയെന്നും മതിയായ കൂടിയാലോചനയില്ലാതെ ഇടപെട്ടതാണ് പ്രശ്‌നം വഷളാക്കിയതെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു.

ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശയക്കുഴപ്പമുണ്ടാക്കി. ശബരിമലയില്‍ വനിതാ പോലീസിനെ വിന്യസിക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവനയെയും സിപിഐ വിമര്‍ശിച്ചു.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെയാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷി തന്നെ സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.