Connect with us

International

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നേരിട്ടത് കൊടും പീഡനങ്ങളെന്ന് ഉയ്ഗൂര്‍ വംശജ

Published

|

Last Updated

വാഷിംഗ്ടണ്‍: ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ സിന്‍ജിയാംഗിലെ ഉയ്ഗൂര്‍ വംശജരായ മുസ്‌ലിംകള്‍ അനുഭവിക്കുന്ന കൊടും പീഡനങ്ങള്‍ വെളിപ്പെടുത്തി ഉയ്ഗൂര്‍ വംശജ. 29കാരിയായ മിഹൃഗുല്‍ ടുന്‍സുന്‍ ആണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇവര്‍ ഓരോന്നായി ലോകത്തോട് വിളിച്ചുപറയുകയായിരുന്നു.

ഒരോ ദിവസവും കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. വേദന സഹിക്കാതെ തന്നെ കൊന്നു തരുമോ എന്ന് വരെ താന്‍ അവരോട് യാചിച്ചതായും ഇവര്‍ വാഷിംഗ്ടണില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം തവണ തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ തുടര്‍ച്ചയായി നാല് ദിവസം ഉറക്കം പോലും നഷ്ടമായിരുന്നു. തലമുടി മുഴുവന്‍ ഷേവ് ചെയ്തു. അനാവശ്യമായ മരുന്നുകള്‍ നല്‍കി പരിശോധന നടത്തി. മൂന്നാം തവണ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പീഡനം ഇതിലും ഭീകരമായിരുന്നുവെന്നും ഈ സ്ത്രീ വെളിപ്പെടുത്തി.

ചൈനയില്‍ ജനിച്ചുവളര്‍ന്ന ടുര്‍സുന്‍ ഈജിപ്തിലെ സര്‍വകലാശാലയിലാണ് ഉപരിപഠനം നടത്തിയത്. 2015ല്‍ ചൈനയിലെ കുടുംബാംഗങ്ങളെ കാണാന്‍ തിരിച്ചെത്തിയപ്പോഴാണ് കൊടിയ പീഡനങ്ങള്‍ക്ക് ഇവര്‍ ഇരയായത്. ചൈനീസ് അധികൃതര്‍ മക്കളെ ഇവരില്‍ നിന്ന് വേര്‍പ്പെടുത്തിയിരുന്നു. മൂന്ന് മാസത്തിന് ശേഷം വിട്ടയച്ചപ്പോള്‍ ഒരു കുട്ടി മരണത്തിന് കീഴടങ്ങി. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും തടങ്കലിലിടുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം മൂന്നാമതും ഇവരെ പിടികൂടി തടവിലിട്ടിരുന്നു.

Latest