പി സി ജോര്‍ജ് ബിജെപിക്കൊപ്പം; നിയമസഭയില്‍ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കും

Posted on: November 27, 2018 4:27 pm | Last updated: November 27, 2018 at 7:22 pm

തിരുവനന്തപുരം: നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്.
ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പി.എസ് ശ്രീധരന്‍ പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ജോര്‍ജ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പോലീസ് സംരക്ഷണം കൊടുക്കുന്നു.

ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. പല പ്രമുഖരും ബിജെപിയിലേക്കെത്തുമെന്ന് ശ്രീധരന്‍ പിള്ള അടുത്തിടെ പറഞ്ഞിരുന്നു.