ജമ്മു കശ്മീരില്‍ ജവാനു വീരമൃത്യു; മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തി

Posted on: November 27, 2018 1:11 pm | Last updated: November 27, 2018 at 1:11 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ വീരമൃത്യു വരിച്ചു. രണ്ടു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. രണ്ടു സൈനികര്‍ക്കു പരുക്കേറ്റു. പുല്‍വാമയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

കുല്‍ഗാമിലെ റെധ്വാനി മേഖലയില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ ഓപ്പറേഷനിടെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏറ്റുമുട്ടല്‍ അഞ്ചു മണിക്കൂറോളം നീണ്ടുനിന്നു.

പുല്‍വാമയിലെ ഹഫു മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ കൊലപ്പെടുത്തിയതായും ഇയാളില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായും സൈനിക വക്താവ് അറിയിച്ചു.