പോക്‌സോ കേസിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

Posted on: November 27, 2018 12:26 pm | Last updated: November 27, 2018 at 1:16 pm

ആലുവ: പോക്‌സോ കേസില്‍പ്പെട്ട് ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി അജിത്തിനെ(56)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അ്ത്താണി സാഗര്‍ ടൂറിസ്റ്റ് ഹോമിലെ മുറിയിലാണ് ഇന്ന് രാവിലെ അജിത്തിന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡ്രൈവിങ് സക്ൂള്‍ ഉടമയായ അജിത്ത് ആലുവയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ അശ്ലീല വീഡിയോ കാണിച്ചുവെന്ന കേസിലെ പ്രതിയാണ്. സ്‌കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായിരുന്ന പ്രതി വിദ്യാര്‍ഥികളെ പിടിച്ചുനിര്‍ത്തി മൊബൈല്‍ ഫോണിലെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയായിരുന്നു. തുടര്‍ന്ന് പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു