തീവ്രവാദികളെന്നു സംശയിക്കുന്ന മൂന്നുപേര്‍ അറസ്റ്റില്‍

Posted on: November 25, 2018 5:35 pm | Last updated: November 25, 2018 at 5:38 pm

ന്യൂഡല്‍ഹി: തീവ്രവാദികളെന്നു സംശയിക്കുന്ന മൂന്നു പേരെ തലസ്ഥാനത്തെ ഒരു ടൂറിസ്റ്റ് ഇന്‍ഫോര്‍മേന്‍ സെന്ററിനു സമീപത്തു നിന്ന് പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റു ചെയ്തു. ത്രാല്‍ നിവാസി താഹിര്‍ അലി ഖാന്‍, ഹാരിസ് മുഷ്താഖ് ഖാന്‍ (ബഡ്ഗാം), ആസിഫ് സുഹൈല്‍ (നദാഫ്) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് മൂന്നു ഗ്രനേഡുകളും രണ്ട് പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്.

നഗരത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടാണ് ഇവരെത്തിയത്. സംഘത്തെ ചോദ്യം ചെയ്തുവരികയാണ്. നുഴഞ്ഞുകയറിയ ജയ്ഷ്വ ഇ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് ജാഗ്രതയിലായിരുന്നു പോലീസ്.