ശിവസേന, വി എച്ച് പി പരിപാടികള്‍; കനത്ത സുരക്ഷയില്‍ അയോധ്യ

Posted on: November 25, 2018 12:18 pm | Last updated: November 25, 2018 at 3:34 pm

ലക്‌നൗ: രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യവുമായി ശിവസേനയും വി എച്ച് പിയും ഇന്ന് വിവിധ പരിപാടികള്‍ നടത്തുന്ന സാഹചര്യത്തില്‍ അയോധ്യയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പരിപാടിയുടെ കാര്യങ്ങള്‍ വിലയിരുത്താന്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഇന്നലെ ഇവിടെയെത്തിയിരുന്നു.

35 ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍, 160 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 700 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവയെ കൂടാതെ 42 കമ്പനി പോലീസിനെയും അഞ്ച് കമ്പനി ദ്രുതകര്‍മ സേനയെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്.