Connect with us

Kerala

എസ്പി യതീഷ് ചന്ദ്രക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: മന്ത്രി കെകെ ശൈലജ

Published

|

Last Updated

കോഴിക്കോട്: എസ്പി യതീഷ് ചന്ദ്രയെ പിന്തുണയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജയും എസ്പിക്കെതിരായ ആരോപണം അടിസ്ഥാനരഹിതാണെന്ന് മന്ത്രി കെകെ ശൈലജ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രമന്ത്രി പൊന്‍ രാധാക്യഷ്ണനോട് എസ്പി ശബരിമലയിലെ നിലവിലെ സാഹചര്യം വിശദീകരിക്കുകമാത്രമാണ് ചെയ്തതെന്ന് ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

പ്രളയത്തെത്തുടര്‍ന്ന് ശബലിമലയിലെ സ്ഥിതി മോശമാണ്. സ്വകാര്യ വാഹനങ്ങളെല്ലാം കടത്തിവിട്ടാല്‍ പാര്‍ക്കിംഗ് പ്രശ്‌നമാകും. കേന്ദ്രമന്ത്രിക്ക് അദ്ദേഹത്തിന്റെ വാഹനത്തില്‍ പോകാമെന്നും അകമ്പടി വാഹനങ്ങള്‍ കടത്തിവിടാന്‍ ബുദ്ധിമുട്ടാണെന്നുമാണ് എസ്പി യതീഷ് ചന്ദ്ര പറഞ്ഞത്. ഔദ്യോഗിക ക്യത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായാണ് എസ്പി അങ്ങിനെ പറഞ്ഞത്. കെപി ശശികലക്കും ശോഭ സുരേന്ദ്രനും എന്തും പറയാമെന്ന നിലയായിരിക്കുകയാണ്. അവരുടെ പേരെടുത്തു പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാതെ പറ്റില്ല. കെപി ശശികലയെ പോലീസ് ശബരിമലയില്‍ തടഞ്ഞിട്ടില്ല. പേരക്കുട്ടിയുടെ ചോറൂണ് കഴിഞ്ഞാല്‍ ശബരിമലയില്‍നിന്ന് മടങ്ങാമെന്ന് എഴുതി വാങ്ങുകയാണുണ്ടായത്. ശബരിമലയിലെ ക്രമസമാധാന നില തകരാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞ