Connect with us

Kerala

ഗജ: തമിഴ്‌നാടിന് സഹായഹസ്തവുമായി മലപ്പുറം; ആവശ്യവസ്തുക്കള്‍ നല്‍കാം

Published

|

Last Updated

കോഴിക്കോട്: ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാടിന് സഹായ ഹസ്തവുമായി മലപ്പുറം ജില്ല. ജില്ലയില്‍ നിന്ന് ആവശ്യവസ്തുക്കള്‍ ശേഖരിച്ച് ചുഴലിക്കാറ്റ് രൂക്ഷമായി ബാധിച്ച ജില്ലകളിലേക്ക് എത്തിക്കാനാണ് തീരുമാനം. ഇതിനായി ജില്ലാ ദുരന്തനിവാരണ കേന്ദ്രം കലക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ തുടങ്ങി. സംഘടനകകള്‍, ക്ലബ്ബുകള്‍, സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ശേഖരിച്ചു നല്‍കേണ്ട വസ്തുക്കളുടെ പട്ടിക നല്‍കിയിട്ടുണ്ട്. ഇവ നാളെ വൈകീട്ട് ആറ് മണിവരെ കലക്ടറേറ്റില്‍ സ്വീകരിക്കും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

പ്രളയത്തില്‍ തകര്‍ന്ന നമ്മുടെ നാടിന്
കൈത്താങ്ങായി കൂടെ നിന്നവരാണ് തമിഴ്‌നാട്ടിലെ സഹോദരങ്ങള്‍. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് അവര്‍ ദുരിതത്തിലാണ്. ലക്ഷക്കണക്കിന് വ്യക്തികളാണ് വിവിധ ക്യാംപുകളില്‍ മാറ്റിപാര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സഹോദരങ്ങളുടെ കൂടെ നില്‍ക്കുകയും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്യേണ്ട സമയമാണിത്.

ജില്ലയില്‍ നിന്നും ആവശ്യ വസ്തുക്കള്‍ ശേഖരിച്ച് തമിഴ്‌നാട്ടില്‍ എത്തിച്ച് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ കേന്ദ്രം കളക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ശേഖരിക്കുന്ന വസ്തുക്കള്‍ ചുഴലിക്കാറ്റ് രൂക്ഷമായി ബാധിച്ച ജില്ലകളിലേക്ക് എത്തിക്കും. വേദനിക്കുന്നവരുടെ കൂടെ നില്‍ക്കാനും സഹായം നല്‍കാനും നമ്മള്‍ എന്നും മാതൃക കാണിച്ചവരാണ്. സംഘടനകകള്‍, ക്ലബ്ബുകള്‍, സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെയും വിലയേറിയ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ശേഖരിച്ചു നല്‍കേണ്ട വസ്തുക്കളുടെ പട്ടിക താഴെ നല്‍കുന്നു. ദുരിതാശ്വാസ വസ്തുക്കള്‍ 24/11/2018 വൈകുന്നേരം 6:00 മണിവരെ കളക്ടറേറ്റില്‍ സ്വീകരിക്കുന്നതാണ്.

Latest