ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പാക് നടപടി; അപലപിച്ച് ഇന്ത്യ

Posted on: November 23, 2018 3:40 pm | Last updated: November 23, 2018 at 6:30 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന സിഖ് തീര്‍ഥാടകരെ കാണുന്നതിന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നിഷേധിച്ച പാക് നടപടിയെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇന്നലെയും മിനയാന്നുമായി ഗുരുദ്വാര നങ്കണ സാഹിബിലും ഗുരുദ്വാര സച്ചാ സൗദയിലുമെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരെ കാണുന്നതില്‍ നിന്നാണ് ഉന്നതോദ്യോഗസ്ഥരെ തടഞ്ഞത്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ യാത്രാനുമതി നല്‍കിയിരിക്കെയാണ് നിഷേധാത്മകമായ നടപടിയുണ്ടായത്.

ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കു നേരെ ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്.