ശബരിമല: നിരോധനാജ്ഞ നീട്ടിയതിനെതിരെ പ്രതിഷേധിച്ച 100 പേര്‍ക്കെതിരെ കേസ്

Posted on: November 23, 2018 9:47 am | Last updated: November 23, 2018 at 11:25 am
SHARE

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടിയതിനെതിരെ സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ശബരിമലയില്‍ നിരോധനാജ്ഞ നവംബര്‍ 26വരെ നീട്ടിയതിനെതിരായിരുന്നു പ്രതിഷേധം. നവംബര്‍ 15നാണ് കലക്ടര്‍ പിബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് 26വരെ നീട്ടിയത്. സന്നിധനാത്തും പമ്പയിലും നിലക്കലിലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനാജ്ഞ നീട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here