ഗജ ചുഴലിക്കാറ്റ്:ദുരിതബാധിതർക്കായി റിലീഫ് സെന്റർ തുറന്നു

Posted on: November 23, 2018 12:04 am | Last updated: November 23, 2018 at 12:04 am

എറണാകുളം: ഗജ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി  റിലീഫ് സെൻറർ തുറന്നു. കടവന്ത്ര റീജിയണൽ സ്പോർട്സ് സെൻററിൽ  ശനിയാഴ്ച (24/11/2108) വൈകിട്ടു വരെ റിലീഫ് സെന്റർ പ്രവർത്തിക്കും. ദുരിതബാധിത ജില്ലകളിലേക്ക് അയക്കേണ്ട സാധന സാമഗ്രികൾ ഇവിടെ സംഭരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തരമായി ആവശ്യമുള്ള ബെഡ്ഷീറ്റ്,പായ,സാരി,ലുങ്കി,നൈറ്റി,ടവൽ(തോർത്ത്),സാനിറ്ററിനാപ്കിൻ,ചെരിപ്പ്,സോപ്പ്,കൊതുകുതിരി  എന്നിവയാണ് പ്രധാനമായും സംരംഭിക്കുക.