എസ്പി യതീഷ് ചന്ദ്രക്ക് കറുത്തവരോട് അവജ്ഞ; സസ്‌പെന്റ് ചെയ്യണം: എഎന്‍ രാധാക്യഷ്ണന്‍

Posted on: November 21, 2018 1:55 pm | Last updated: November 21, 2018 at 4:16 pm

പമ്പ:നിലക്കലില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാക്യഷ്ണനോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാക്യഷ്ണന്‍.

എസ്പിക്ക് കറുത്ത നിറമുള്ള ആളുകളോട് അവജ്ഞയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ നിലക്കലെത്തിയപ്പോള്‍ എസ് പി ഓച്ഛാനിച്ച് നില്‍ക്കുകയായിരുന്നു. എസ്പിയെ പിണറായിയുടെ പ്രേതം പിടികൂടിയിരിക്കുകയാണെന്നും രാധാക്യഷ്ണന്‍ ആരോപിച്ചു. മന്ത്രിയെ എസ്പി നിങ്ങള്‍ എന്നാണ് വിളിച്ചത്. മാന്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തനിക്കെതിരെ തിരിഞ്ഞു. എസ്പിയുടെ മോശം പെരുമാറ്റത്തിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും രാധാക്യഷ്ണന്‍ പറഞ്ഞു. കേന്ദ്രമന്ത്രിക്കൊപ്പം നിലക്കലില്‍ എത്തിയതായിരുന്നു രാധാക്യഷ്ണന്‍.

ശബരിമലയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തത് സംബന്ധിച്ച് കേന്ദ്രമന്ത്രിയും എസ്പി യതീഷ് ചന്ദ്രയും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതാണ് രാധാക്യഷ്ണനെ ചൊടിപ്പിച്ചത്.