Connect with us

Kerala

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കും; പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫും

Published

|

Last Updated

കൊച്ചി: ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുത്ത് യുഡിഎഫ്. ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായി യുഡിഎഫ് സംഘം ചൊവ്വാഴ്ച ശബരിമലയിലേക്ക് പോകും. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആവശ്യമില്ലാത്ത നിയന്ത്രണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്തര്‍ക്ക് ഇപ്പോള്‍ ശബരിമലയില്‍ വരാന്‍ ഭയമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പോലീസിന്റെ തേര്‍വാഴ്ച. ഭക്തരോട് യുദ്ധം പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി . ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.