ശബരിമലയിലെ അറസ്റ്റ് : ജുഡീഷ്യല്‍ അന്വേഷണം വേണം- പിഎസ് ശ്രീധരന്‍പിള്ള

Posted on: November 19, 2018 9:56 am | Last updated: November 19, 2018 at 12:58 pm

കോഴിക്കോട്: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ശേഷം തിരിച്ചിറങ്ങിയവരെ പോലീസ് പ്രകോപിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ്മാരാണ് 144 പ്രഖ്യാപിക്കേണ്ടത്. നിലവില്‍ ആ നിയമ സംവിധാനം സര്‍ക്കാറിനൊപ്പം തുള്ളുകയാണ്. മനുഷ്യാവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടികളാണ് പോലീസിന്റേത്. ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ശബരിമലയിലെ ബിജെപി സമരം സ്ത്രീകള്‍ വരുന്നതിനെതിരെയല്ല. ശബരിമലയെതകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറിനെതിരെയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.