Connect with us

Kerala

ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

Published

|

Last Updated

തിരുവനന്തപുരം: . ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ഉടന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഇക്കാര്യത്തില്‍ ദേവസ്വം കമ്മിഷണര്‍, ഡിജിപി, എല്‍എസ്ജിഡി സെക്രട്ടറി എന്നിവര്‍ നേരിട്ട് ഇടപെടണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നുവെന്ന പരാതിയില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു.

അതേ സമയം ശബരിമലയി ഭക്തര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്നും നെയ്യഭിഷേകം നടത്തുന്നതിനുള്ള സമയം വര്‍ധിപ്പിച്ചതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എപത്മകുമാര്‍ പറഞ്ഞിരുന്നു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തിങ്കളാഴ്ച പമ്പയിലെത്തുന്നുണ്ട്. ഭക്തരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുന്നതിന് മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വിഎസ് ശിവകുമാര്‍ എന്നിവര്‍ ഇന്ന് ശബരിമലയിലെത്തിയിരുന്നു.