നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത വ്യക്തിയെ പ്രധാന മന്ത്രിയാക്കാന്‍ ധൈര്യമുണ്ടോ; കോണ്‍ഗ്രസിനു മോദിയുടെ വെല്ലുവിളി

Posted on: November 16, 2018 5:04 pm | Last updated: November 16, 2018 at 5:04 pm

റായ്പൂര്‍: നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്തൊരു വ്യക്തിയെ പാര്‍ട്ടി മേധാവിയാക്കാനും അദ്ദേഹത്തിനു അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കാനും കഴിയുമോയെന്ന് കോണ്‍ഗ്രസിന് മോദിയുടെ വെല്ലുവിളി. ‘ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ള നല്ലൊരു നേതാവിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ തയ്യാറായാല്‍ നെഹ്‌റു ഇവിടെ പൂര്‍ണ ജനാധിപത്യ സംവിധാനം നടപ്പിലാക്കിയതായി ഞാന്‍ അംഗീകരിക്കാം.’- ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അംബികാപൂരില്‍ നടന്ന ബി ജെ പി പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് മോദി വെല്ലുവിളി മുന്നോട്ടു വച്ചത്.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി
മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഢ് സംസ്ഥാനം രൂപവത്കരിച്ചത് സമാധാനപരമായ നടപടി ക്രമങ്ങളിലൂടെയാണെന്നും അതേസമയം, കോണ്‍. ഭരണത്തില്‍ തെലുങ്കാന പിറന്നത് ഏറെ കുഴപ്പങ്ങള്‍ക്കിടയാക്കിയെന്നും മോദി പറഞ്ഞു.