Connect with us

Techno

സ്മാര്‍ട്‌ഫോണ്‍ ഇനി കണ്ണുകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാം

Published

|

Last Updated

ഇത്രയും കാലം സ്മാര്‍ട്‌ഫോണ്‍ നമ്മള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നത് വിരലുകള്‍ കൊണ്ടാണ്. എന്നാല്‍ ഇനി കണ്ണുകള്‍ കൊണ്ട് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമെത്തിയിരിക്കുന്നു. ഹോക് ഐ ആക്‌സസ് എന്ന പേരിലാണ് പുതിയ സാങ്കേതികവിദ്യ. ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും കൈവിരലുകള്‍ കൊണ്ട് ഐഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തവര്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും. കണ്ണുകളുടെ ചലനത്തിലൂടെയാണ് ഉപയോക്താവ് ഫോണുമായി സംവദിക്കുക. നോട്ടം, കണ്‍പോളകളുടെ ചലനം എന്നിവയിലൂടെ ആവശ്യമുള്ളത് ഫോണിനെ കൊണ്ട് ചെയ്യിക്കാനും കഴിയും.

ഹോക് ഐ ആക്‌സസിന്റെ സഹായത്തോടെ ഐഫോണിലെ ഏത് ഓപ്ഷനും ലിങ്കും തുറക്കാന്‍ കഴിയും. ഉദാഹരണത്തിന് ഓപ്പണ്‍ ചെയ്യേണ്ട ലിങ്കില്‍ നോക്കി കണ്‍ചിമ്മിയാല്‍ ലിങ്ക് ഓപ്പണ്‍ ആകും. ആദ്യഘട്ടത്തില്‍ ആപ്പിനുള്ളില്‍ മാത്രമേ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയൂ എന്ന പരിമിതിയുണ്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മറ്റുചില സേവനങ്ങളും ഹോക് ഐ ആക്‌സസില്‍ പ്രവര്‍ത്തിക്കും.

TrueDepth ഉള്ള ക്യാമറ ഹോക് ഐ ആക്‌സസിന് നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഐഫോണില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. പ്രത്യേകിച്ച് ഐഫോണ്‍ X, ഐഫോണ്‍ XS എന്നിവയില്‍.

Latest