ത്യപ്തി ദേശായിയെ ഹോട്ടലിലേക്ക് പോകാനും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍

Posted on: November 16, 2018 10:25 am | Last updated: November 16, 2018 at 11:17 am

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി വിമാനത്താവളത്തില്‍നിന്നുതന്നെ തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാര്‍. ശബരിമലയിലേക്ക് മാത്രമല്ല കൊച്ചിയിലെ ഹോട്ടലിലേക്ക് പോകാനും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

ഇന്ന് പുലര്‍ച്ചെയാണ് തൃപ്തിയും സംഘവും കൊച്ചി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഇവരെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ഉപരോധിക്കുകയാണ്. വിമാനത്താവളത്തിലെത്തി ആറ് മണിക്കൂര്‍ പിന്നിട്ടിട്ടും ഇവര്‍ക്ക് പുറത്ത് കടക്കാനായിട്ടില്ല. നൂറോളം പ്രതിഷേധക്കാരാണ് വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നത്.