ചെങ്കടല്‍ ഗള്‍ഫ് കടലുകള്‍ക്കിടയില്‍ പാലം ; പഠനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാവും

Posted on: November 14, 2018 11:04 am | Last updated: November 14, 2018 at 11:04 am
SHARE

ദമ്മാം: ചെങ്കടലും ഗള്‍ഫ് കടലും ബന്ധിപ്പിക്കുന്ന പാലത്തിന്റ നിര്‍മാണ പഠനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് സഊദി പൊതു യാത്ര അതോറിറ്റി ഡോ.റമീഹ് അല്‍റുമൈഹ് വ്യക്തമാക്കി.CCECC എന്ന ചൈന കമ്പനിയുമായാണ് ധാരണയിലെത്തിയിരിക്കുന്നത്.ജിദ്ദ മുതല്‍ റിയാദ് വഴി ദമ്മാമില്‍ അവസാനക്കുന്ന കരമാര്‍ഗമുള്ള പാലം പൂര്‍ത്തിയായാല്‍ യാത്രക്കു ചരക്കു നീക്കത്തിനു വലിയ സാധ്യതകളായിരിക്കുംയാതാര്‍ത്ഥ്യമാവുക.

ഈപാലങ്ങള്‍ വഴി തീവണ്ടി യാത്ര സൗകര്യം നടപ്പിലാകുയാണെങ്കില്‍ ഹൈവേകളിലെ തിരക്ക് കാര്യമായി കുറയും.കൂടാതെ മറ്റു ഗള്‍ഫ് രാജ്യങ്ങളേയും ബന്ധിപ്പിക്കാന്‍ സഹായകമാവും.സഊദിയിലെ വിവിധ പട്ടണങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റയില്‍ പാത നിര്‍മിക്കാന്‍ വിഷന്‍ 2030 ല്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here