മകളുടെ ഫേസ്ബുക്ക് കാമുകന്റെ കുത്തേറ്റ് വീ്ട്ടമ്മ കൊല്ലപ്പെട്ടു

Posted on: November 14, 2018 9:33 am | Last updated: November 14, 2018 at 10:23 am

കൊല്ലം: മകളുടെ ഫേസ്ബുക്ക് കാമുകന്റെ കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പികെ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് ആണ് പട്ടാപകല്‍ കൊല്ലപ്പെ്ട്ടത്. പ്രതി മധുരൈ സ്വദേശി സതീഷിനെ നാട്ടുകാര്‍ പിടികൂടി കുളത്തൂപ്പുഴ പോലീസിലേല്‍പ്പിച്ചു. പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിനുളളില്‍ കടന്ന സതീഷ് മേരിക്കുട്ടിയുടെ നെഞ്ചിന്റെ വലതുഭാഗത്തു കത്തി കുത്തി ഇറക്കുകയായിരുന്നു. കുത്തേറ്റ് പുറത്തേക്ക് ഓടിയ മേരികുട്ടി റോഡ് വക്കില്‍ കുഴഞ്ഞു വീണു. ഭര്‍ത്താവ് വര്‍ഗീസ് ഗള്‍ഫിലും ഇളയ മകള്‍ ലിന്‍സ ഉപരിപഠനത്തിന് ബെംഗളൂരുവിലും ആയതിനാല്‍ സംഭവസമയം വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുംബൈയില്‍ നഴ്‌സായ മൂത്ത മകള്‍ ലിസ്സ പ്രതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തില്‍ ആകുകയുമായിരുന്നു. വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായി ലിസ്സ അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാന്‍ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല.തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയില്‍ ടാക്‌സി കാറില്‍ സതീഷ് കുളത്തൂപ്പുഴയില്‍ എത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇവിടെ ഉണ്ടായിരുന്നില്ല. പിന്നീട് മകളുമായുളള പ്രണയം മേരികുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കി കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ടാക്‌സിയും െ്രെഡവര്‍ മധുര സ്വദേശി ചിത്തിരസെല്‍വവും പോലീസ് കസ്റ്റഡിയിലാണ്.