Connect with us

Kerala

ശബരിമല യുവതീ പ്രവേശനം: പുന:പരിശോധന ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഹര്‍ജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. പുനഃപരിശോധനാ ഹര്‍ജിക്കുശേഷം മാത്രമേ റിട്ട് പരിഗണിക്കുകയുള്ളൂ. 49 പുന: പരിശോധന ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.

Latest